കൊളുക്കുമല കാട്ടുതീ: അപകടത്തിന്റെ തീവ്രത വ്യക്തമാക്കി ദൃക്‌സാക്ഷിയുടെ വീഡിയോ

ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘത്തിലെ 25ഓളം വിദ്യാര്‍ഥികള്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രക്കിങ്ങിനു പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് കാട്ടില്‍ കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

അപകടത്തിന്റെ തീവ്രത വ്യക്തമാക്കി ദൃക്‌സാക്ഷികളിലൊരാള്‍ പുറത്തുവിട്ട വീഡിയോ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News