തേനി കൊളുക്ക് മലയിലെ കാട്ടുതീ വന്‍ ദുരന്തമാകുന്നു; പത്ത് പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും; കാട്ടില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ ശക്തം

തമിഴ്‌നാട്‌-തേനിയിലുണ്ടായ കാട്ടുതീയില്‍ പത്ത് പേര്‍ വെന്ത്‌ മരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷം കുരങ്ങണിയിലെ കൊളുക്ക്‌ മലയിലാണ്‌ അപകടം ഉണ്ടായത്‌. തിരിപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 40 അംഗം സംഘമാണ്‌ അപകടത്തില്‍പ്പെട്ടത്‌. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്‌.

രക്ഷപ്പെടുത്തിയ നാല്‌ പേരുടെ നില ഗുരുതരമാണ്‌. ഇവര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്‌. കണ്ടെത്താനുള്ള 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News