വീണ്ടും വിമാന ദുരന്തം; വിമാനം തകര്‍ന്ന് വീണ് മു‍ഴുവന്‍ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു

തുർക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനില്‍ വിമാനം  തകർന്ന്​ വീണ് യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. ​ 11 പേരാണ് തുര്‍ക്കി സ്വകാര്യവിമാനത്തിനകത്തുണ്ടായിരുന്നത്

യു.എ.ഇ നഗരമായ ഷാർജയിൽ നിന്ന്​ ഇസ്​താംബുള്ളിലേക്ക്​ പോയ വിമാനം ഇറാൻ നഗരമായ ഷഹർ-ഇ കോർഡക്ക്​ സമീപം തകർന്ന്​ വീഴുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

കാനഡയിൽ നിർമിച്ച്​ ബോംബാർഡിയർ വിമാനമാണ്​ തകർന്ന്​ വീണത്​. വിമാനത്തിൽ എട്ട്​ യാത്രക്കാരും മൂന്ന്​ ജീവനക്കാരുമാണ്​ ഉണ്ടായിരുന്നത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News