ഇന്ത്യന്‍ പ്രതിരോധമേഖലയിലെ അതീവ സുരക്ഷാ രേഖകള്‍ ചോര്‍ന്നതായി സംശയം; ഇന്ത്യയും സീഷെല്ലെ ഐലന്റും തമ്മില്‍ ഒപ്പിട്ട രഹസ്യ കരാര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

2015ല്‍ ഇന്ത്യയും സീഷെല്ലെ ഐലന്റും തമ്മില്‍ ഒപ്പിട്ട രഹസ്യ കരാര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പ്രതിരോധമേഖലയിലെ അതീവ സുരക്ഷാ രേഖകളാണ് ചോര്‍ന്നതായി സംശയം. അജ്ഞാതന്‍ കഴിഞ്ഞ ദിവസം കരാറിന്റെ രേകകള്‍ യുടൂബില്‍ അപ്ലോഡ് ചെയ്തു. സീഷെല്ലെയിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ മിലിട്ടറി ബേസ് ഉണ്ടാക്കാന്‍ ധാരണയായ കരാറാണ് പുറത്തായത്. അതേ സമയം സീഷെല്ലെ വിഷയത്തില്‍ ്അന്വേഷണം ആരംഭിച്ചു.

2015ലാണ് സീഷെല്ലെയുമായി ഇന്ത്യ അതീവരഹസ്യകരാറില്‍ ഒപ്പുവെച്ചത്. ഈ വര്‍ഷം ജനുവരി അവസാനത്തോടെ ഭേദഗതികള്‍ വരുത്തിയ കരാറില്‍ ഇരു രാജ്യങ്ങളും വീണ്ടും ഒപ്പുവെച്ചു. പ്രതിരോധമേഖലയിലെ  അതീവസുരക്ഷാ കരാറായതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.എന്നാല്‍ ഈ മാസം 6നാണ് കറാറിന്റെ രേഖകള്‍ പാര്‍ത്തു കോട്ടെ എന്ന അക്കൗണ്ടില്‍ നിന്നു യുടൂബില്‍ പ്രത്യക്ഷപ്പെട്ടത്.

9 മിനിട്ടോളം ദൈര്‍ഖ്യമുള്ള വീഡിയോയില്‍ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യ രൂപം നല്‍കുന്ന മിലിട്ടറി ബേസിന്റെ അടക്കം രൂപരേഖയും വ്യക്തമായി കാണിക്കുന്നുണ്ട്. മിലിട്ടറി ബേസ് പണിയുന്നതിനായി അവിടുള്ളവരെ ഒഴിപ്പിച്ചു. മറ്റുള്ളവര്‍ക്ക് ദ്വീപിലേക്ക് വരണമെങ്കില്‍ ആര്‍മിയുടെ അനുവാദം വേണം.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈമാണ് ദ്വീപില്‍ ഉപയോഗിക്കുന്നതെന്നും, ഇന്ത്യ പാട്ടത്തിനെടുത്തിരിക്കാം അല്ലെങ്കില്‍ ദ്വീപ് സ്വന്താമാക്കിയിരിക്കാം ഇതിനാലാണ് ഇന്ത്യന്‍സ്റ്റാന്‍ഡേര്‍ഡ് ടൈം ഉപയോഗിക്കുന്ന് എന്നതടക്കമുള്ള കാര്യങ്ങളാണ് അജ്ഞാതന്‍ വീഡിയോയില്‍ പരാമര്‍ശിക്കുന്നത്.

പ്രതിരോധ രംഗത്തും വാണിജ്യ രംഗത്തും ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ് സീഷെല്ലെ ഐലന്റുമായുള്ള കരാര്‍. ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും വീഡിയോയിലുണ്ട്. സീഷെല്ലെ സര്‍ക്കാരിലുള്ള ആരെങ്കിലുമാകും രേഖകള്‍ പുറത്തുവിട്ടതെന്നാണ് സംശയം.

എന്നാല്‍ അസംപ്ഷന്‍ ദ്യീപ് ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ലെന്നാണ് സീഷെല്ലെയിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ നടന്ന സോളാര്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയിട്ടുള്ള സീഷെല്ലെ പ്രസിഡന്റ് ഡാനി ഫൗറുമായി വിഷയം ചര്‍ച്ച ചെയ്‌തേക്കെമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News