
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് റെഡ്മീയുടെ ഫോണുകള്‍. ഇപ്പോഴിതാ വിപണിയില്‍ തരംഗമാകാന്‍ തകര്‍പ്പന്‍ സവിശേഷതകളുമായി ഷവോമിയുടെ റെഡ്മീ 5 എത്തുകയാണ്.
മാര്‍ച്ച് 14 ന് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കപ്പെടും. വിലക്കുറവില്‍ മികച്ച സവിശേഷതകളാണ് റെഡ്മിയുടെ മുഖമുദ്ര.
5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 1.8 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 450 എസ്ഒസി ചിപ്പ് എന്നിവ പ്രധാന സവിശേഷതകളാണ്.
2ജിബി റാം+ ഇന്‍റേണല്‍ മെമ്മറി 16ജിബി മോഡലും, 3ജിബി + 32 ജിബി പതിപ്പും വിപണിയിലെത്തുമെന്നാണ് വ്യക്തമാകുന്നത്.
ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 12 എംപി പിന്‍ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്.
3300 എംഎഎച്ചാണ് ബാറ്ററി ശേഷി ഫോണിന് കരുത്തുപകരും. 2ജിബി റാം ഫോണ്‍ എണ്ണായിരത്തില്‍ താഴെയും 3ജിബി റാം ഫോണ്‍ ഒന്‍പതിനായിരത്തില്‍ താഴെയുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here