കലിപ്പ് തീര്‍ക്കാന്‍ ഇന്ത്യ; കരുത്തുകാട്ടാന്‍ ലങ്ക; നിര്‍ണായകമത്സരത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയ്ക്ക് കാര്യങ്ങള്‍ ഭദ്രമല്ല

കൊളംബോ: നിദാഹാസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ ശ്രീലങ്ക നിര്‍ണായക മത്സരം. ആദ്യ മത്സരത്തില്‍ ലങ്കയില്‍ നിന്നേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ കൂടിയാകും ഇന്ത്യന്‍ സംഘം ഇറങ്ങുക.

എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമല്ല. സ്ഥിരം നായകന്‍ വിരാട് കൊഹ്ലിയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ നായകനായി അവരോധിക്കപ്പെട്ട രോഹിത് ശര്‍മ്മയുടെ ഫോമില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം.

സാഹചര്യത്തിനനുസരിച്ച് ധവാന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ആശ്വാസം. മുന്‍ നിരബൗളര്‍മാരില്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യക്ക് പകരം ബൗളര്‍മാര്‍ മികവ് കാട്ടാത്തതും തലവേദനയാണ്.

ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്തിയ ജയദേവ് ഉനദ്‌കട് ഇന്നും തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ത്രിരാഷ്ട്ര പരമ്പരയിൽ മൂന്ന് ടീമുകൾക്കും രണ്ട് പോയിന്റ് വീതമാണുള്ളത്. ഇന്ന് തുടങ്ങുന്ന രണ്ടാം റൗണ്ട് ഏറെ നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News