സിക്സറുകള്‍ കൊണ്ട് മാത്രമല്ല പാട്ടുപാടിയും റെയ്ന ആരാധക ഹൃദയം കീ‍ഴടക്കും; ബിസിസിഐ പുറത്തുവിട്ട വീഡിയോ കണ്ടവരെല്ലാം കയ്യടിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ അനുഗ്രഹീത താരമാണ് സുരേഷ് റെയ്ന. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന് വിശ്വ വിജയങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ ഇടംകയ്യന്‍റെ സാന്നിധ്യം.

ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ റെയ്ന മികച്ച ഫോമിലൂടെ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്.  അതിനിടയിലാണ് റെയ്‌ന കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തും താരമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നത്. തകര്‍പ്പന്‍ പാട്ടുക്കാരന്‍ കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് റെയ്‌ന.

രണ്ട് ഗിറ്റാറിസ്റ്റുകള്‍ക്കൊപ്പം കിഷോര്‍ കുമാറിന്റെ  ‘ഏ ഷാ മാസ്റ്റാനി, മോധോഷ് കിയെ ജയ്’ എന്ന അന്വശരഗാനമാണ് റെയ്‌ന അതിമനോഹരമായി ആലപിച്ചത്.

ബിസിസിഐ തന്നെയാണ് റെയ്‌നയുടെ പാട്ട് പുറത്തുവിട്ടത്. നേരത്തെയും റെയ്‌ന പാട്ട് പാടി തരംഗം തീര്‍ത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News