മലയാളിയുടെ നാടകപൗരുഷം; പിജെ ആന്‍റണിയുടെ ഓര്‍മ്മകള്‍ക്ക് 39 വര്‍ഷം; കാണാം കേരളാ എക്‌സ്പ്രസ് ‘നാടകപുരുഷന്‍’

അരങ്ങിലെ അത്യുജ്ജ്വല പ്രക്ഷോഭകാരിയായിരുന്ന ഭരത് പിജെ ആന്റണി ഓര്‍മ്മയായിട്ട് 39 വര്‍ഷമാകുന്നു.  മലയാള സിനിമയിലെ ആദ്യത്തെ ഭരത് നേടിയിട്ടും ഒരിക്കലും സിനിമയിലെ വര്‍ണ്ണപ്പൊലിമയക്ക് കീഴടങ്ങാത്ത കലാകാരനായിരുന്നു ആന്റണി.

എംടിയുടെ നിര്‍മ്മാല്യത്തിലും കെപി കുമാരന്റെ അതിഥിയിലുമാണ് ആന്റണി എന്ന നടന്റെ അസാധ്യ സിനിമാ വേഷങ്ങള്‍ മലയാളി കണ്ടത്. പക്ഷേ നാടകങ്ങളിലായിരുന്നു ആന്റണി ജീവിച്ചതും മരിച്ചതും. മലയാളിയുടെ അരങ്ങില്‍ എപ്പോഴും വെടി മരുന്നു പൊലെ പൊട്ടിത്തെറിച്ച കലാകാരനായിരുന്നു അദ്ദേഹം.

നടനും നാടകകൃത്തും നോവലിസ്റ്റും ഗാനരചയിതാവും പിന്നെ സര്‍വ്വോപരി ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റുമായി ജീവിച്ച പിജെ ആന്റണിയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ് കരളാ എക്‌സ്പ്രസിന്റെ നാടക പുരുഷന്‍ എന്ന എപ്പിസോഡ്. നാടക പുരുഷന്‍ ഇവിടെ പൂര്‍ണ്ണമായും കാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News