പുരുഷന്മാരുടെ പിന്‍ബലമില്ലാതെ അവരുടെ ആജ്ഞകള്‍ളില്‍ നിന്നും മടുപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മാറി തങ്ങള്‍ക്കു മാത്രമായുള്ള ഒരിടത്തിലേക്കു ചേക്കേറുകയെന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.

യൂറോപ്പിലെ കൊച്ചു രാജ്യമായ ഫിന്‍ലാന്‍റില്‍ തങ്ങള്‍ക്കു മാത്രമായി , എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി എല്ലാ സ്ത്രീ ശക്തികളെയും ആര്‍ജ്ജിക്കുവാന്‍ ഒരുമിപ്പിക്കുവാന്‍ ഒരവധിക്കാല വിനോദ കേന്ദ്രം, ക്രിസ്റ്റിന എന്ന യുവ വനിത സംരഭകയുടെ സ്വപ്നം ഇത്രമാത്രമായിരുന്നു.

ആൾക്കൂട്ടത്തിൽനിന്നും പുരുഷകേന്ദ്രീകൃത സമൂഹത്തിന്‍റെ ഇടനാ‍ഴികളില്‍ നിന്നും അകന്ന്, സ്വസ്ഥമായി കഴിയാനൊരിടമാണ് ‘സൂപ്പർഷീ’ എന്നു പേരിട്ടിരിക്കുന്ന ഈ ദ്വീപെന്നു ക്രിസ്റ്റിന പറയുന്നു. ദ്വീപിൽ താമസം കൊതിക്കുന്ന മികച്ച വ്യക്തിത്വവും ജീവിതമനോഭാവവും ഉള്ളവരെ ക്രിസ്റ്റിന നേരിട്ടു തിരഞ്ഞെടുക്കും.

ഒരേ സമയം പത്തു പേര്‍ക്ക് ക‍ഴിയാവുന്ന 4 കേബിനുകളാണ് ദ്വീപില്‍ സജ്ജീകരിച്ചിട്ടുള്ളത്. മുറികളുടെ രൂപഭാവനയിലും ഇന്‍റീരിയറിലും പുത്തന്‍ രീതികളാണ് ക്രിസ്റ്റിന ആവിശ്കരിച്ചിരിക്കുന്നത്.

ദ്വീപിലെ അവധിക്കാലം പുത്തന്‍ അറിവുകളും അനുഭവങ്ങളുമായിരിക്കും ഓരോ വിനോദ സഞ്ചാരികള്‍ക്കും നല്‍കുക. ഏകദേശം 45ലക്ഷം യു എസ് ഡോളറാണ് സൂപ്പര്‍ ശീക്കുവേണ്ടി മുടക്കിയിരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിന്‍റെ വര്‍ഷം ഇതാണ് 2018 ന്‍റെ പ്രതിജ്ഞ . ഇത് ലോകമെമ്പാടുമുളള എല്ലാ സ്രീകളെയും ഒരുമിപ്പിക്കട്ടെ ക്രസ്റ്റീന റോത്ത് പറയുന്നു. ജൂലൈയിൽ ദ്വീപ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും.