കൊളുക്കുമല കാട്ടുതീ; പരുക്കേറ്റവരില്‍ മലയാളികളും; മരണം 14 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനീത, വിപിന്‍, അരുണ്‍, ഈറോഡ് സ്വദേശികളായ വിജയ, വിവേക്, തമിഴ്‌സെല്‍വി എന്നിവരാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍പ്പെട്ട 27 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ഇതില്‍ ഒരാള്‍ പാലാ സ്വദേശിനിയാണ്.

അതേസമയം, തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. വ്യോമസേനയുടെ ഹെലികോപ്റ്ററും കമാന്‍ഡോകളും ഫയര്‍ഫോഴ്‌സുമടങ്ങുന്ന സംഘം രക്ഷപ്രവര്‍ത്തനം തുടരുകയാണ്.

ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സേലം, ഈറോഡ് ഐടിഐകളില്‍ നിന്ന് ട്രക്കിംഗിന് എത്തിയ അറുപതോളം പേരാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണം. തീ ഉയരുന്നത് കണ്ട സംഘം ചിതറിയോടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News