മുഹമ്മദ് ഷമിയെ കുടുക്കിയതോ; ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചനയെന്ത്; വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചടുത്തോളം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ ആരോപണങ്ങള്‍. ക്രിക്കറ്റ് ജീവിതം തന്നെ അപകടത്തിലാക്കിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ക്രിമിനല്‍ കേസും താരം നേരിടുകയാണ്.

എന്നാല്‍ ഹസിന്‍ ജഹാനെക്കുറിച്ച് മുന്‍ ഭര്‍ത്താവ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്കൊപ്പമുണ്ടായിരുന്ന ബന്ധത്തില്‍ ഹസിന് രണ്ട് പെണ്‍മക്കളുണ്ടെന്നും അവരുമായി ഹസിന്‍ ഇപ്പോഴും നല്ല ബന്ധം പുലര്‍ത്താറുണ്ടെന്നുമാണ്് സെയ്ഫുദ്ദീന്‍ വെളിപ്പെടുത്തിയത്. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫുദ്ദീന്‍ പ്രതികരിച്ചത്. പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന മക്കളുമായി ഹസിന്‍ ആഴ്ചയില്‍ രണ്ടിലധികം തവണ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാം

കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന മോഡലായിരുന്നു ഒരുകാലത്ത് ഷമിയുടെ ഭാര്യ. ഐപിഎല്‍ മത്സരങ്ങളില്‍ ചിയര്‍ ലീഡറായും സ്ഥിരസാന്നിധ്യമായിരുന്നു. ഐപിഎല്ലിനിടയിലാണ് ഷമിയുമായി ഹസിന്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. 2012 ല്‍ വിവാഹിതയായതോടെയാണ് ഹസിന്‍ ജഹാന്‍ മോഡലിംഗ് രംഗത്ത് നിന്നും വിടവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News