തമിഴ്നാട്ടിലെ കൊരങ്ങണി വനമേഖലയിൽ ഉണ്ടായ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വനമേഖലകളിൽ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിൽ നിയന്ത്രണം വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ടൂർ ഓപ്പറേറ്റേഴ്‌സിനും, ടൂർ പാക്കേജ് നടത്തുന്നവർക്കുമാണ് ടൂറിസം വകുപ്പ് നിർദ്ദേശം നൽകിയത്.

കൊരങ്ങണി മലയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വനമേഖലകളിൽ താൽക്കാലികമായി ട്രക്കിംഗ് നിരോധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം സെക്രട്ടറി ടൂറിസ്റ്റുകളെ വനത്തിലേക്ക് കൊണ്ട് പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.