ബ്രസീലിയന്‍ സൂപ്പര്‍താരത്തെ സ്വന്തമാക്കി ബാ‍ഴ്സലോണ; മെസിക്കൊപ്പം പന്തുതട്ടുന്നത് ആഹ്ളാദം നല്‍കുമെന്ന് പ്രതികരണം

ബ്രസീലിയന്‍ നായകന്‍ നെയ്മര്‍ പടിയിറങ്ങിയതിനു പിന്നാലെ ബ്രസീല്‍ താരങ്ങളെ ബാ‍ഴ്സലോണ നോട്ടമിട്ടിരുന്നു. കുട്ടിന്യോടെ പാളയത്തിലെത്തിച്ച് നയം വ്യക്തമാക്കിയ ബാ‍ഴ്സ ഇപ്പോള്‍ മറ്റൊരു യുവ സൂപ്പര്‍ താരത്തെക്കൂടി സ്വന്തമാക്കി.

ബ്രസീലിയന്‍ ക്ലബായ ഗ്രമിയോയുടെ മധ്യനിര താരം ആര്‍തര്‍ മെലൊയാണ് മെസിക്കൊപ്പം പന്തുതട്ടാന്‍ ന്യൂക്യാമ്പിലെത്തുന്നത്. അടുത്ത ജനുവരിയില്‍ മാത്രമേ താരത്തിന് ബാ‍ഴ്സ ജേ‍ഴ്സിയില്‍ കളത്തിലിറങ്ങാനാകു. ബ്രസീലിയന്‍ ലീഗ് ഡിസംബറില്‍ മാത്രമേ അവസാനിക്കു എന്നതിനാലാണ് ഇത്.

മധ്യനിരയില്‍ കളിമെനയാന്‍ കെല്‍പ്പുള്ള മെലൊ ഇനിയെസ്റ്റയുടെ കാലത്തിനു ശേഷം ബാ‍ഴ്സയുടെ മിഡ്ഫീല്‍ഡ് ഭരിക്കുമെന്നാണ് പ്രതീക്ഷ. മെസിക്കൊപ്പം പന്തുതട്ടാനാകുന്നത് സന്തോഷകരമെന്ന് താരം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News