ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും

മുംബൈ: കത്തുന്ന മഹാരാഷ്ട്രയുടെ കര്‍ഷക രോഷത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും.

ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നും രാഹുല്‍ പറഞ്ഞു.

ഐതിഹാസികമായ ഇന്ത്യന്‍ കര്‍ഷക മുന്നേറ്റത്തിന് അഭിവാദ്യമര്‍പ്പിച്ച് തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും മാധവനും രംഗത്തെത്തിയിരുന്നു.

‘പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്’. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതിയും തുല്യതയും നിഷേധിച്ചാല്‍ അവര്‍ നിങ്ങളെ പുറത്തെറിയാന്‍ മടിക്കില്ലെന്നും പ്രകാശ് രാജ് പറയുന്നു. ഇപ്പോള്‍ അവര്‍ നിങ്ങളുടെ പടിക്കലേയ്ക്ക് വരുന്നത് നീതി തേടിയാണ്. നീതി നിഷേധം തുടര്‍ന്നാല്‍ അത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

‘ഹൃദയം കൊണ്ട് കര്‍ഷക മുന്നേറ്റത്തെ പിന്തുണക്കുന്നു. നമുക്കൊന്നിച്ച് മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാം.’-മാധവന്‍ പ്രതികരിച്ചു.

സമരത്തിന് പിന്തുണയുമായി ശിവസേനയും വിവിധ ദളിത് സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്നാണ് ശിവസേന പ്രതികരിച്ചത്. മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര നിയമസഭ ബഹിഷ്‌ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു.

മാര്‍ച്ചിനെത്തുടര്‍ന്ന് സംസ്ഥാന ഭരണം ഉലയുന്നതിന്റെ തെളിവാണ് ശിവസേനയുടെ പരസ്യ പിന്തുണയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News