വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ ഒന്നാം പ്രതി

എറണാകുളം -അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. അതിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് പ്രകാരമാണ് കര്‍ദ്ദിനാള്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഒന്നാം പ്രതി. പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ. ജോഷി പുതുവ രണ്ടാം പ്രതിയും ഫാ.സെബാസ്റ്റ്യന്‍ വടക്കുന്പാടന്‍ മൂന്നാം പ്രതിയും ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് നാലാം പ്രതിയുമാണ്.
വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാക്കുറ്റം  എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നും ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി. അതിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കി. സിഗിംള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കാനോന്‍ നിയമപ്രകാരമാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും.
ഈ ഹര്‍ജിയില്‍ തീരുമാനം വന്ന ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ സിഐ അനന്ത് ലാല്‍ അറിയിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News