ഐതിഹാസിക സമരത്തിന് വിജയം; നേടിയെടുത്ത കര്‍ഷകാവശ്യങ്ങള്‍ ഇങ്ങനെ

ഐതിഹാസിക സമരത്തിന് വിജയം.

നേടിയെടുത്ത കര്‍ഷകാവശ്യങ്ങള്‍ ചുവടെ

#2017 ജൂണ്‍ 30 വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തള്ളും.
#താങ്ങുവില നിശ്ചയിക്കുന്ന സമിതിയിന്‍ രണ്ട് കിസാന്‍ സഭാ നേതാക്കളെ ഉള്‍പ്പെടുത്തും.
#ആറുമാസത്തിനകം വനാവകാശ നിയമം നടപ്പിലാക്കും.

ആത്മഹത്യയല്ല , പോരാട്ടമാണ് മാർഗമെന്ന് പ്രഖ്യാപിച്ചു ഇരുനൂറിലേറെ കിലോമീറ്ററുകൾ താണ്ടി അധികാരക്കോട്ടകളെ വിറപ്പിച്ചു മുന്നേറിയ മഹത്തായ കാർഷിക പ്രക്ഷോഭത്തിന്‌ ഐതിഹാസിക വിജയം.

കർഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ബിജെപി സർക്കാർ കർഷകരുടെ സംഘശക്തിക്കു മുന്നിൽ അടിയറവു പറഞ്ഞു.

അഖിലേന്ത്യ കിസാൻ സഭ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച മഹാരാഷ്ട്ര സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാൻ ആറ്‌ മാസം സമയം ചോദിച്ചു .സർക്കാരിന്റെ അഭ്യർഥന മാനിച്ചു സമരം താൽക്കാലികമായി പിൻവലിക്കാൻ ലോങ് മാർച്ചിന് നേതൃത്വം നൽകിയ അഖിലേന്ത്യാ കിസാൻ സഭ തീരുമാനിച്ചു.

ഉറപ്പുകൾ സർക്കാർ എഴുതി നൽകിയതിനെ തുടർന്നാണ് പ്രക്ഷോഭം പിൻവലിക്കാൻ കിസാൻ സഭ തയ്യാറായത് സമരവേദിയിലെത്തി കർഷകരെ അഭിസംബോധന ചെയ്ത മഹാരാഷ്ട്ര റവന്യു മന്ത്രി സർക്കാർ തയ്യാറാക്കിയ ധാരണയുടെ കരട് രേഖ സമരവേദിയിൽ വായിച്ചു.

2017 ജൂൺ 30 വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും ,വനാവകാശ നിയമം സർക്കാർ ആറ്‌ മാസത്തിനകം നടപ്പാക്കും , താങ്ങുവില നിശ്ചയിക്കാൻ കിസാൻ സഭ പ്രതിനിധികൾക്കും പങ്കാളിത്തമുണ്ടാകും, ഉറപ്പുകൾ പാലിക്കുന്നത് നടപ്പാക്കാൻ 6 അംഗ സമിതി നിലവിൽ വരും തുടങ്ങിയവയാണ് പ്രധാന ഉറപ്പുകൾ.

നാസിക്കിൽ നിന്ന് മാർച്ച് ആറിനാണ് പതിനായിരക്കണക്കിന് കർഷകർ മുംബൈ വിധാൻ സഭ ലക്ഷ്യമാക്കി പ്രക്ഷോഭം ആരംഭിച്ചത്. കടന്നു വന്ന വഴികളിലെല്ലാം പതിനായിരക്കണക്കിന് കർഷകർ ദിവസങ്ങൾ കഴിയുന്തോറും ലോങ് മാർച്ചിന്റെ ഭാഗമായി. ഒടുവിൽ മുംബൈ നഗരത്തിലെത്തിയ മാർച്ചിൽ ലക്ഷക്കണക്കിന് പേരാണ് അണിനിരന്നത് .

2017 ജൂണിൽ പ്രക്ഷോഭം നടത്തിയ കർഷകർക്ക് സർക്കാർ നിരവധി ഉറപ്പുകൾ നൽകിയെങ്കിലും അത് പാഴായ ഘട്ടത്തിലാണ് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക ലക്ഷങ്ങൾ മുംബൈ വിധാൻ സഭ വളയാൻ തീരുമാനിച്ചത്.

സമര ഭടന്മാർക്ക് ഉജ്വല സ്വീകരണമൊരുക്കിയ മുംബൈ നഗരവാസികൾ സമാനതകളില്ലത്ത ആവേശത്തോടെയാണ് ലോങ് മാർച്ചിനെ വരവേറ്റത് .വീട്ടിലൊരുക്കിയ ഭക്ഷണം വിതരണം ചെയ്തും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തും മുംബൈ അക്ഷരാർത്ഥത്തിൽ പ്രതിഷേധക്കടലിനോട് ഇഴുകിച്ചേരുകയായിരുന്നു .

രാജ്യത്തിൻറെ സമസ്ത മേഖലകളിൽ നിന്നും ഓരോ മിനിട്ടിലും കർഷക പോരാട്ടത്തിന് പിന്തുണ ഒഴുകിയെത്തി . സോഷ്യൽ മീഡിയയ്ക്കു പുറമെ സിനിമ താരങ്ങൾ , ചിന്തകർ , രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ കർഷകന്റെ അവകാശപോരാട്ടത്തെ ഇടനേഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യയുടെ പകരം വെക്കാനിനില്ലാത്ത പ്രക്ഷോഭമായി ലോങ് മാർച്ച് മാറി .

തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഫഡ്‌നാവിസ് അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകനേതാക്കള്‍ അറിയിച്ചു.

ഫഡ്‌നാവിസ്, കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി നിയമിച്ച 6 അംഗ സമിതി അംഗങ്ങള്‍, കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. അശോക് ധവ്‌ലെ, ഡോ. അജിത് നവ്‌ലെ, സിപിഐഎം എംഎല്‍എ ജെപി ഗാവിത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News