റാഫേൽ അഴിമതി; ആയുധങ്ങള്‍ക്ക് ചിലവാക്കിയ കണക്ക് വെളിപ്പെടുത്താതെ കേന്ദ്രസര്‍ക്കാര്‍

റാഫേൽ അഴിമതി ആരോപണത്തിൽ ആദ്യമായി കേന്ദ്രസർക്കാർ വിശദീകരണം നൽകി. ഒരു വിമാനത്തിന് മാത്രം 670 കോടി രൂപയെന്ന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ കണക്ക് സമർപ്പിച്ചു.

എന്നാൽ ആയുധങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ചെലവാക്കിയ തുക വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്തെ കരാറിൽ സാങ്കേതിക വിദ്യ കൈമാറാൻ ധാരണയായിരുന്നെങ്കിലും മോദി സർക്കാർ ഇതും അട്ടിമറിച്ചു. പുതിയ കരാർ അനുസരിച്ചു സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറില്ല.

റാഫേൽ അഴിമതി ആരോപണത്തിൽ കണക്കുകൾ കാണിക്കാൻ ആവശ്യപ്പെട്ട് ഏറെ നാളുകളായി കേന്ദ്രസർക്കറിന് മേൽ ശക്തമായ സമ്മർദ്ധമാണ് പ്രതിപക്ഷം ചെലുത്തുന്നത്. സഭ പലതവണ പ്രക്ഷുബ്ധമായപ്പോഴും കോണ്ഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതും. പ്രതിരോധ മേഖലയിലെ വിഷയമാണ്, രാജ്യത്തിന്റെ രഹസ്യമായതിനാൽ കണക്ക് കാണിക്കാൻ കഴിയില്ലെന്ന തടസവദവും ശീതകാല സമ്മേളനത്തിൽ ഉന്നയിച്ചു.

എന്നാൽ ഈ നിലപാട് തിരുത്തിയാണ് ഇപ്പോൾ ആരോപണത്തിൽ വിശദീകരണം നൽകാൻ കേന്ദ്രം തയ്യാറായത്. രാജ്യസഭയിൽ ഇടപാട് സംബന്ധിച്ച കണക്കുകൾ നൽകി. ഇത് അനുസരിച് ഒരു വിമാനം വാങ്ങുന്നത് 670 കോടി രൂപയ്ക്കാണ്. ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ എത്ര രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

36 വിമനങ്ങൾ വാങ്ങാനാണ് കരാർ. 59,000 കോടിയുടെ കരാറാണ് ഒപ്പിട്ടിട്ടുള്ളത്. പുറത്തുവിട്ട കണക്കനുസരിച്ച് 37 വമാനങ്ങൾക്ക് 24,120കോടി രൂപ ചെലവ് വരും. എന്നാൽ ബാക്കി 34,880 കോടി രൂപയുടെ കണക്കിലാണ് കേന്ദ്രം ഒളിച്ചുകളി നടത്തുന്നത്. കരാർ അനുസരിച്ച് സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറില്ല.

2022നുള്ളിൽ 36 വിമാനങ്ങളും ഇന്ത്യക്ക് നിർമിച്ചു നൽകും. എന്നാൽ യുപിഎ സർക്കാരിന്റെ കരാർ അനുസരിച്ച് ഒരു വിമാനത്തിനും അനുബന്ധ ഉപകരങ്ങൾക്കും, ആയുധങ്ങൾക്കുമായി 670 കോടി മാത്രമാണ് ചെലവ് എന്നതും ശ്രദ്ധേയം.

ഇതിനു പുറമേ സാങ്കേതിക വിദ്യ കൈമാറാനും കരാറിൽ വ്യവസ്‌ഥ ചെയ്തിരുന്നു. ഈ കരാറാണ് നരേന്ദ്രമോദി സർക്കാർ അട്ടിമറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News