‘ദാഹം അകറ്റൂ യാത്ര തുടരൂ’; വേനൽച്ചൂടിന് ആശ്വാസമായി ഡിവൈഎഫ്ഐ

വേനൽ ചൂടിന് ആശ്വാസമായി ഡി വൈ എഫ് ഐ നേതൃത്വത്തിൽ സൗജന്യ സംഭാര വിതരണം. കോഴിക്കോട് മുക്കം ബസ് സ്റ്റാൻറിലാണ് ദിവസവും 600 ൽ പരം യാത്രക്കാർക്ക് സംഭാരം നൽകുന്നത്.

പൊരിവെയിലിൽ ദാഹിച്ചു വലയുന്നവർക്ക് കോഴിക്കോട് മുക്കം ബസ് സ്റ്റാൻറിൽ എത്തിയാൽ സംഭാരം കുടിച്ച് മടങ്ങാം. “ദാഹം അകറ്റൂ യാത്ര തുടരൂ ” എന്ന സന്ദേശവുമായി ഡി വെ എഫ് ഐ മുക്കം മേഖല കമ്മറ്റിയാണ് സൗജന്യ സംഭാര വിതരണം ആരംഭിച്ചിരിക്കുന്നത്.

മുക്കം ബസസ്റ്റാന്റിലെത്തുന്ന യാത്രക്കാർക്കും ബസ്സ് ജീവനക്കാർക്കും ഇത് ഏറെ ആശ്വാസമാവുകയാണിപ്പോൾ. സൗജന്യ സംഭാര വിതരണത്തിന്റെ ഉദ്ഘാടനം ജോർജ് എം തോമസ് MLA നിർവഹിച്ചു. ഒരു ദിവസം 600 പരം പേർക്കാണ് സംഭാരം വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വേനൽക്കാലത്തും ഇവർ സൗജന്യ സംഭാര വിതരണം നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും ഡി വൈ എഫ് ഐ നേതൃത്വത്തിൽ ദാഹജല വിതരണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News