അറ്റകുറ്റപ്പണി; വെകിയോടുന്ന ട്രെയിനുകള്‍ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​മേ​ൽ​പ്പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നിന്നും പുറപ്പെടുന്ന ചി​ല ട്രെ​യി​നു​ക​ൾ വൈ​കി ഒാടും.

ക​ന്യാ​കു​മാ​രി – ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്സി​പ്ര​സ് 110 മി​നി​ട്ടു വൈ​കി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. 15ന് ​ബി​ലാ​സ്പൂ​ർ -തി​രു​ന​ൽ​വേ​ലി എ​ക്സ്പ്ര​സ് കൊ​ച്ചു​വേ​ളി​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റും ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് 110 മി​നി​റ്റും നി​ർ​ത്തി​യി​ടും. ചെ​ന്നൈ എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് ചൊ​വ്വാ​ഴ്ച മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​നി​ൽ 190 മി​നി​റ്റ് നി​ർ​ത്തി​യി​ടും.

തി​രു​വ​ന​ന്ത​പു​രം -നി​സാ​മു​ദീ​ൻ എ​ക്സ്പ്ര​സ് ബു​ധ​നാ​ഴ്ച 110 മി​നി​റ്റ് വൈ​കി പു​ല​ർ​ച്ചെ 2.50-ന് ​പു​റ​പ്പെ​ടും. തി​രു​വ​ന​ന്ത​പു​രം -നി​സാ​മു​ദീ​ൻ എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച 150 മി​നി​റ്റ് വൈ​കി പു​ല​ർ​ച്ചെ മൂ​ന്നി​നു പു​റ​പ്പെ​ടുമെന്നും റെ​യി​ൽ​വേ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News