വിണ്ടുകീറിയ കർഷക ജീവിതങ്ങൾക്ക് മേൽ പെയ്തിറങ്ങിയ പുതുമഴയാണ് ഈ സമരവിജയം; ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായ കർഷകരെ ജീവിതത്തിലേക്ക് ലോംഗ് മാർച്ച് ചെയ്യിച്ചവര്‍ക്ക് അഭിവാദ്യങ്ങളുമായി കോടിയേരി

ഇന്ത്യയിലെ വിണ്ടുകീറിയ കർഷക ജീവിതങ്ങൾക്ക് മേൽ പെയ്തിറങ്ങിയ പുതുമഴയാണ് ആൾ ഇന്ത്യാ കിസാൻ സഭയുടെ സമരവിജയം. ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായ ദരിദ്ര കർഷകരെ പിടിച്ചുയർത്തി, ജീവിതത്തിലേക്ക് ലോംഗ് മാർച്ച് ചെയ്യിച്ച എല്ലാ സഖാക്കൾക്കുംസിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  അഭിവാദ്യങ്ങള്‍ നേര്‍ന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കോടിയേരി അഭിവാദ്യം അര്‍പ്പിച്ചത്.

ഉദാരവൽക്കരണ – സ്വകാര്യവൽക്കരണ നയങ്ങൾ മുൻപിൻ നോക്കാതെ നടപ്പിലാക്കുന്ന ബി ജെ പി – കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ രാജ്യത്തെ കർഷകർക്ക് ജീവിതം നിഷേധിക്കുകയാണ്. ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായ ദരിദ്ര കർഷകരെ പിടിച്ചുയർത്തി, ജീവിതത്തിലേക്ക് ലോംഗ് മാർച്ച് ചെയ്യിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.

മഹാരാഷ്ട്ര സർക്കാർ, ഉജ്ജ്വലമായ കർഷക പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കാൻ നിർബന്ധിതരായിരിക്കുന്നു. കർഷകരുടെ മുദ്രാവാക്യങ്ങൾ നടപ്പിലാക്കാമെന്ന ഉറപ്പിൽ നിന്നും ബി ജെ പി സർക്കാർ പിറകോട്ട് പോയാൽ, പ്രക്ഷോഭങ്ങളുടെ പുതിയ പന്ഥാവുകൾ ജ്വലിച്ചുയരുമെന്നതിൽ സംശയം വേണ്ട.

സമര സഖാക്കൾക്ക് ഹൃദയാഭിവാദ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News