നോക്കൂകൂലി നല്‍കാന്‍ വിസമ്മതിച്ച കുമരകത്തെ ഗൃഹനാഥന്‍റെ കൈ സിഐടിയുക്കാര്‍ തല്ലിയൊടിച്ചെന്ന വാര്‍ത്ത വ്യാജം; സത്യം വെളിപ്പെടുത്തി നാട്ടുകാര്‍ രംഗത്ത്

വസ്തുതകള്‍ മറച്ചുവച്ച് സിഐടിയുവിനെതിരെ വ്യാജവാര്‍ത്തയുമായി മാധ്യമങ്ങള്‍. കുമരകത്ത് നോക്കൂകൂലി നല്‍കാന്‍ വിസമ്മതിച്ച ഗൃഹനാഥന്റെ കൈ സിഐടിയുക്കാര്‍ തല്ലിയൊടിച്ചെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും നിജസ്ഥിതി മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

വീട് നിര്‍മ്മാണത്തിനായി സിമന്റിറക്കുന്നതിനിടെ നോക്കൂകൂലി നല്‍കാന്‍ വിസമ്മതിച്ച തന്റെ കൈ സിഐടിയുക്കാര്‍ തല്ലിയൊടിച്ചെന്നായിരുന്നു കുമരകം സ്വദേശിയായ ആന്റണിയുടെ പരാതി.

എന്നാല്‍ സംഭവിച്ചത് മാറിച്ചായിരുന്നു. പൊതുസ്ഥലത്ത് സിമന്റിറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വികെ ശ്രീകുമാറിനെ, ആന്റണി മര്‍ദ്ദിക്കുകയായിരുന്നു.

അതിനിടെ സിമന്റുചാക്കുകള്‍ക്കിടയില്‍പ്പെട്ട് ആന്റണിയുടെ കൈവിരലിന് പരിക്കേറ്റുവെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ സിഐടിയുക്കാര്‍ കൈതല്ലിയൊടിച്ചെന്ന തരത്തിലാണ് മാധ്യമ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

അതേസമയം, സമീപ പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസമായി മറ്റൊരു വീട് നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇവിടെയൊന്നും നോക്കുകൂലി പോലുള്ള യാതൊരു തര്‍ക്കങ്ങളുണ്ടായിട്ടില്ലെന്നും വീട്ടുടമസ്ഥന്‍ ഉണ്ണി വ്യക്തമാക്കി.

യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചും നിജസ്ഥിതി മനസിലാക്കാതെയുമാണ് മാധ്യമങ്ങള്‍ സിപിഐഎമ്മിനും സിഐടിയുവിനുമെതിരെ വാര്‍ത്ത നല്‍കിയതെന്നും സമീപവാസികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News