സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് പ്രിയവാര്യരും റോഷനും പങ്കെടുത്ത ജെബി ജംഗ്ഷന്‍; ട്രെന്‍ഡിംഗിലും മുന്നില്‍; ജെബി ജംഗ്ഷന്‍ കാണാം പൂര്‍ണരൂപത്തില്‍

ഒമര്‍ ലുലുവിന്‍റെ ഇനിയും പുറത്തിറങ്ങാത്ത ഒരു അഡാറ് ലവ് എന്ന ചിത്രം രാജ്യമാകെ ചര്‍ച്ചയായതാണ്. രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറവും അഡാറ് ലവിന് ആരാധകരുണ്ട്.

മാണിക്യമലരായി പൂവി എന്ന് തുടങ്ങുന്ന ഗാനരംഗമാണ് ചിത്രത്തിന് ആഗോള പ്രശസ്തി നേടികൊടുത്തത്. ഗാനരംഗത്തില്‍ പുരിക കൊടി ഉയര്‍ത്തിയും കണ്ണിറുക്കിയും പ്രിയ വാര്യര്‍ നേടിയ പ്രശസ്തി ചെറുതല്ല. അടുത്തിടെ ഏറ്റവും വൈറലായതും മറ്റാരുമല്ല.

കണ്ണിറുക്കിയും പുരികകൊടി ഉയര്‍ത്തിയും നായികയ്ക്കൊപ്പം തകര്‍ത്താടിയ റോഷനും ആരാധകര്‍ കുറവല്ല. അഡാറ് ലവിലെ പ്രിയയുടെ കാഞ്ചിവലിക്കലും ശ്രദ്ധയാകര്‍ശിച്ചിരുന്നു.

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടിയ ഗാനരംഗം വിവാദത്തിലകപ്പെടുന്നതും ചലച്ചിത്രപ്രേമികള്‍ വേദനയോടെ കണ്ടു. എന്നാല്‍ ഒരു വിവാദവും തങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് പ്രിയവാര്യരും റോഷനും സം‍വിധായകന്‍ ഒമര്‍ ലുലുവും ജെ ബി ജംഗ്ഷനിലെത്തിയത്.

ഒറ്റ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ നേടിയ പ്രിയ വാര്യരും, പുരികകൊടിയിലൂടെ പ്രണയത്തീ പടർത്തിയ റോഷനും, പുറത്തിറങ്ങാത്ത ചിത്രത്തിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകൻ ഒമർ ലുലുവും ജെ ബി ജംഗ്ഷനേയും പ്രണയാർദ്രമാക്കി.

ചിത്രത്തിന്‍റെ ഗാനരംഗത്തിലെ പ്രണയാര്‍ദ്രമായ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി അവതരിപ്പിക്കാനും ഇരുവരും മടികാട്ടിയില്ല. പ്രിയ കാഞ്ചി വലിച്ച് ഷൂട്ട് ചെയ്യുന്നതും റോഷന്‍ അത് ഏറ്റുവാങ്ങുന്നതും അത്രമേല്‍ മനോഹരമായിരുന്നു.

പ്രിയയും റോഷനും ഒമറും പങ്കെടുത്ത ജെബി ജംഗ്ഷന്‍ പൂര്‍ണരൂപത്തില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here