
-പീഡനക്കേസ് പ്രതിയെ സംരക്ഷിച്ച സംഭവത്തില്‍ കെ സുധാകരനെതിരെ കൂടുതൽ തെളിവുകൾ പീപ്പിൾ പുറത്ത് വിടുന്നു. കേസിൽ പെട്ടപ്പോൾ തന്നെ സഹായിച്ചത് കെ സുധാകരനെന്ന് പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മിഥിലാജ് സമ്മതിക്കുന്നതാണ് തെളിവുകള്‍.
തന്നെ ഗൾഫിലേക്ക് കടക്കാൻ സഹായിച്ചത് സുധാകരനാണെന്ന് വ്യക്തമാക്കുന്ന മിഥിലാജ് വിസ സംഘടിപ്പിച്ചു നൽകിയതും മറ്റാരുമല്ലെന്നും പറയുന്നു. മിഥിലാജിന്റെ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നത്. ഫോണ്‍ സംഭാഷണം പിപ്പിൾ ടിവി പുറത്ത് വിടുന്നു.
മിഥിലാജിനെ സംരക്ഷിക്കുന്നത് കെ സുധാകരൻ ആണെന്ന് പീഡിപ്പിക്കപ്പെട്ട യുവതി നേരത്തെ പിപ്പിൾ ടിവി യിലുടെ വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here