മുരുകന്‍ കട്ടാക്കടയുടെ രേണുക വീണ്ടും വൈറലാക്കിയ ആ കലാകാരന്‍ ഇതാ ഇവിടെ

മുരുകൻ കട്ടാക്കടയുടെ കവിതയായ രേണുക കഴിഞ്ഞ ഒരാഴ്ച മുൻപാണ് സമൂഹമാധ്യമങ്ങളിലുടെ വിണ്ടും മലയാളികൾക്കിടയിൽ പ്രചരിച്ചത്. ചന്തിരൂരിലെ കെട്ടിട നിർമ്മണ തൊഴിലാളിയായ തങ്കപ്പൻ എന്ന കലാകാരനാണ് കൂട്ടുകാർക്ക് വേണ്ടി കവിത ആലപിച്ചത്, ഇവരിലാരോ ഇത് മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുയായിരുന്നു.

ലക്ഷക്കണക്കിനു വരുന്ന മലയാളികൾ ഇതിനോടകം കവിത കേട്ടു കഴിഞ്ഞു ദിനം പ്രതി വിദേശത്ത് നിന്നടക്കം നിരവധി ഫോൺ വിളികളാണ് തങ്കപ്പന് എത്തുന്നത്. തൻറ കവിത മനോഹരമാക്കിയ കലാകാരനെ തേടി മുരുകൻ കട്ടാക്കടയുടെയും വിളിയെത്തി.

ചെറുപ്പം മുതൽ തന്നെ നിരവധി വേദികളിൽ നിന്ന് തങ്കപ്പനെന്ന ഗായകന് നിരവധി അംഗികാരങ്ങൾ കിട്ടിയിട്ടുണ്ട് എങ്കിലും പ്രാദേശിക തലത്തിൽ നിന്ന് മാറി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് തങ്കപ്പനെ തേടി വിളികൾ എത്തിയതോടെ ഏറെ സന്തോഷത്തിലാണ് ഈ കലാകാരൻ. ഭാര്യയുടെ പൂർണ്ണ പിന്തുണയാണ് തങ്കപ്പന് പ്രോത്സാഹനം നൽകുന്നത് .

കുട്ടികൾ ഇല്ലാത്ത വേദന ഉളളിൽ നീറുമ്പോഴും, നിരവധി വീടുകൾ നിർമ്മിച്ചു നൽകുന്ന തങ്കപ്പന് സാമ്പത്തിക ബുദ്ധിമുട്ടിന തുടർന്ന് പണി തടസ്സപ്പെട്ടവീടിന്റെ പണി പൂർത്തീകരിക്കുക എന്ന സ്വപ്നം മാത്രമാണ് ഇപ്പോൾ മനസ്സിൽ ഉള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here