‘ചലോ ലഖ്നൗ’; കര്‍ഷകരെ ദ്രോഹിക്കുന്നു ഭരണകൂടങ്ങള്‍ വിറങ്ങലിക്കും; മഹാരാഷ്ട്രയില്‍ ഒതുങ്ങില്ല; യോഗിയുടെ യുപിയെ വിറപ്പിക്കാന്‍ കിസാന്‍സഭയുടെ കര്‍ഷകമാര്‍ച്ച്

ലഖ്നൗ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ വന്‍ കര്‍ഷക പ്രക്ഷോഭത്തിന് ബിജെപി ഭരിയ്ക്കുന്ന ഉത്തര്‍ പ്രദേശിലും കളമൊരുക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15ന് കര്‍ഷകര്‍ ലഖ്നൌവിലേക്ക് മാര്‍ച്ച് ചെയ്യും. ‘ചലോ ലഖ്നൌ’ എന്ന പേരിട്ടു സംഘടിപ്പിയ്ക്കുന്ന റാലിയ്ക്കായി പ്രചരണം പുരോഗമിക്കുകയാണ്.

റാലിയെ അഭിവാദ്യംചെയ്ത് കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡണ്ട് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍മുള്ള, സിപിഐഎം പി ബി അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ സംസാരിക്കും.

ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, കടങ്ങള്‍ ഉപാധിരഹിതമായി എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തിന്റെ ആവേശംകൂടി ഉള്‍ക്കൊണ്ടുള്ള ഒരുക്കങ്ങളാണ് സമരം വിജയിപ്പിക്കാന്‍ ഉത്തര്വ്‍പ്രദേശിന്‍െ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News