
നീരവ് മോദിയുടെ തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് പണം തിരിച്ചു നല്‍കാമെന്ന് പിഎന്‍ബി. മാര്‍ച്ച് അവസാനത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് പിഎന്‍ബി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ ബാങ്കുകളുടെ ഭാഗത്തു നിന്ന് വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പിഎന്‍ബിയ്ക്ക് തിരികെ നല്‍കണമെന്ന വ്യവസ്ഥയും ബാങ്ക് മുന്നോട്ട് വെച്ചിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യപത്രത്തില്‍ വജ്ര വ്യാപാരി നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് വായ്പ തുക തിരിച്ചു നല്‍കാമെന്ന് പിഎന്‍ബി അറിയിച്ചു.അതേസമയം ബാങ്കുകളുടെ ഭാഗത്തു നിന്ന് വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പിഎന്‍ബിയ്ക്ക് തിരികെ നല്‍കണമെന്ന് ബാങ്ക് അധിക്യതര്‍ വ്യവസ്ഥയും വെച്ചിട്ടുണ്ട്.
ഈ ആവശ്യം ബാങ്കുകള്‍ അംഗീകരിക്കുകയാണെങ്കില്‍ ഈ മാസം 31 നുള്ളില്‍ പിഎന്‍ബി എല്ലാ ബാങ്കുകള്‍ക്കും വായ്പ തുക തിരിച്ച് നല്‍കും. 13000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ജാമ്യപത്രമുപയോഗിച്ച് നീരവ് മോദി മറ്റ് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുകയായിരുന്നു.
നീരവ് മോദിയ്ക്ക് ജാമ്യപത്രം നല്‍കിയതുകൊണ്ട് തന്നെ പിഎന്‍ബിയ്ക്ക് മറ്റു ബാങ്കുകളുടെ വായ്പാ തുക തിരിച്ചു നല്‍കാന്‍ ഉത്തരവാദിത്വമുണ്ട്.എസ്ബിഐ,യൂണിയന്‍ ബാങ്ക്, യൂകോ ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നാണ് നീരവ് മോദി വായ്പ സംഘടിപ്പിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതും സുഖമില്ലാത്തതും കാരണം ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ സാധിക്കില്ല എന്ന് മെഹുല്‍ ചോക്‌സി കഴിഞ്ഞ ദിവസം സിബിഐ അറിയിച്ചിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here