ദേശിയ ഹൈവേകളിലെ കള്ള് ഷാപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി; സ്വന്തം പ്രതിച്ഛായക്ക് വേണ്ടി സുധീരന്‍ കോടതികളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി തൊ‍ഴിലാളികള്‍

ദേശിയ ഹൈവേകളിലെ കള്ള് ഷാപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി. പഞ്ചായത്തുകളിലെ നഗരപരിധിയിലെ കള്ള് ഷാപ്പുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി സുപ്രീംകോടതി നല്‍കിയത്.അതേ സമയം കള്ള് ഷാപ്പുകള്‍ തുറക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി കള്ള്‌ചെത്ത് തൊഴിലാളികള്‍.പ്രതിശ്ചായ വര്‍ദ്ധിപ്പിക്കാന്‍ സുധീരന്‍ കോടതി ഉപയോഗിക്കുകയാണന്നു തൊഴിലാളികള്‍.

ദേശിയ പാതകളിലെ ബാറുകള്‍ക്ക് നിബന്ധനയോടെ പ്രവര്‍ത്തനാനുമതി നല്‍കിയ ഉത്തരവ് സുപ്രീംകോടതി കള്ള്ഷാപ്പുകള്‍ക്കും ബാധകമാക്കി.പഞ്ചായത്തുകളിലെ നഗരപരിധിയില്‍ വരുന്ന ഷാപ്പുകള്‍ തുറക്കാമെന്ന് നിബന്ധന മാത്രമാണ് ഉള്ളത്.

ഇത് ഏതൊക്കെയാണെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മദ്യത്തിന്റെ നിര്‍വചനത്തില്‍ കള്ള് കൂടി ഉള്‍പ്പെടുത്തിയാണ് ദേശിയ പാതകളിലെ ബാറുകള്‍ നിരോധിച്ച സുപ്രീംകോടതി കള്ള് ഷാപ്പുകള്‍ കൂടി എടുത്ത് മാറ്റാന്‍ ഉത്തരവിട്ടത്.

അതേ സമയം കള്ള് ഷാപ്പുകള്‍ തുറക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം.സുധീരനെതിരെ കള്ള് ചെത്ത് തൊഴിലാളികള്‍ സുപ്രീംകോടതിയില്‍ വിമര്‍ശനം ഉന്നയിച്ചു. സ്വന്തം രാഷ്ട്രിയ ലാഭത്തിന് വേണ്ടിയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുമാണ് വി.എ.സുധീരന്‍ സുപ്രീംകോടതിയില്‍ എത്തിയതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇത് കോടതി ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News