ഇന്ത്യന്‍ മാധ്യമങ്ങള്‍ കണ്ടില്ലെങ്കിലെന്താ; കര്‍ഷകരുടെ മഹാമാര്‍ച്ച് ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഇന്ത്യൻ കർഷക പോരാട്ടത്തിലെ പൊൻതൂവലായി മാറിയ ലോങ് മാർച്ചിനെ ഭൂരിപക്ഷം ഇന്ത്യൻ മാധ്യങ്ങളും അവഗണിച്ചപ്പോൾ അന്തർദേശീയ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ മാർച്ച് റിപ്പോർട്ട് ചെയ്തു.

പ്രമുഖ ബ്രിട്ടീഷ് വാർത്ത ഏജൻസിയായ ബിബിസി , അമേരിക്കയിലെ വാഷിംഗ്‌ടൺ പോസ്റ്റ് , ഡെയിലി മെയിൽ, ജപ്പാൻ ടൈംസ് , ചൈനീസ് മാധ്യമമായ സിൻഹുവ തുടങ്ങിയവയിൽ ലോങ്ങ് മാർച്ച് മുൻനിര വാർത്തയായി .

സിപിഐ എം നേതൃത്വത്തിലുള്ള കിസാൻസഭ കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വളഞ്ഞുവെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തത്. നാസിക്കിൽ നിന്നും പുറപ്പെട്ട ജാഥയുടെ ദിവസേനയുള്ള പര്യടന വിവരങ്ങളും ഗാർഡിയൻ നൽകിയിട്ടുണ്ട് .

മഹാരാഷ്ട്ര കർഷക സമരം വിജയകരമായി അവസാനിച്ചുവെന്ന് റിപ്പോർട്ട് ചെ‌യ്‌ത ബിബിസി കർഷകർ നേടിയെടുത്ത അവകാശങ്ങളടക്കം സചിത്രം വാർത്ത പ്രസിദ്ധീകരിച്ചു .

പതിനായിരക്കണക്കിന് കർഷകരും സ്ത്രീകളും പങ്കെടുത്ത മാർച്ച് മഹാസംഭവമെന്നാണ് അവർ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി അവതരിപ്പിക്കാനും ബിബിസി ശ്രദ്ധിച്ചു .

ഇന്ത്യൻ സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കെതിരെ കർഷകർ ചെങ്കൊടിയേന്തി കാർഷിക പരിഷ്‌കരണം ആവശ്യപ്പെട്ടു നടത്തിയ പോരാട്ടമെന്നാണ് ലാറ്റിനമേരിക്കൻ മാധ്യമമായ ടെലിസൂർ റിപ്പോർട്ട് ചെയ്തത് . സമരത്തിന്റെ നിരവധി ചിത്രങ്ങളും ടെലിസൂർ പോസ്റ്റ് ചെയ്തിട്ടുണ്ട് .

കനത്ത വേനൽ ചൂടിനേയും അവഗണിച് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യൻ സാമ്പത്തിക തലസ്ഥാനം വളഞ്ഞെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു . കർഷകരെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാത്ത സർക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് അവർ പറഞ്ഞത് .

വാർത്തകളുടെ ലിങ്കുകൾ താഴെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News