ഇത് സ്വപ്‌നസാഫല്യം; ഒപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ച് മമ്മൂക്കയുടെ കടുത്ത ആരാധകന്‍

ക്വീന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് സാം സിബിന്‍. ഇപ്പോഴിതാ സാമിനെ തേടി മറ്റൊരു ഭാഗ്യം കൂടി. തന്റെ പ്രിയതാരമായ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് സാം സിബിനെ തേടി എത്തിയിരിക്കുന്നത്.

മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയിലാകും സാം സിബിന്‍ ഒപ്പം അഭിനയിക്കുക. 12 വര്‍ഷം മുമ്പ് മമ്മൂട്ടിയുടെ കടുത്ത ആരാധകനെന്ന നിലയില്‍ അദ്ദേഹത്തെ കണ്ട കാര്യവും സാം ഫേസ്ബുക്കില്‍ പങ്കുവച്ചു.

ചെറിയ വേഷമാണെങ്കില്‍ കൂടി അദ്ദേഹത്തിന്റെയൊപ്പം അഭിനയിക്കാന്‍ സാധിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നും സാം പറയുന്നു. തന്നെ സിനിമയിലെത്തിച്ച ഡിജോ ജോസിന് നന്ദി പറയാനും സാം മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News