ശ്രീജേഷ് ടീമിലെത്തി; മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് പുറത്ത്; ഇന്ത്യന്‍ ഹോക്കി ടീമില്‍ പുതിയ വിവാദങ്ങളും പ്രതീക്ഷകളും

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി ആര്‍ ശ്രീജേഷ് ടീമില്‍ തിരിച്ചെത്തി. മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ടീമിന് പുറത്തായി.

മന്‍പ്രീത് സിംഗ് ക്യാപ്റ്റനായ ടീമില്‍ 18 അംഗങ്ങളാണുള്ളത്. 2017ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലും ഇന്ത്യ നേടിയത് മന്‍പ്രീതിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ചിങ്‌ലെന്‍സന സിംഗ് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.

2017ലെ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്‍റിനിടെ പരുക്കേറ്റ ശ്രീജേഷ് കുറച്ചു നാളായി വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനമാണ് ശ്രീജേഷിന്‍റെ തിരിച്ചുവരവ് എളുപ്പമാക്കിയത്. ഗോള്‍കീപ്പറായ സൂരജ് കര്‍ക്കറെയും ടീമിലുണ്ട്.

പൂള്‍ ബിയില്‍ പാകിസ്താന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴിന് പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരെയാണ്
ഇന്ത്യയുടെ ആദ്യ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News