നിലമറന്ന് എസ്ബിഐ മാനേജര്‍; ക്യാന്‍സര്‍ രോഗിയും വയോധികനുമായ കസ്റ്റമറിനെ ക്രൂരമായി അധിക്ഷേപിച്ചും അപമാനിച്ചും എസ്ബിഐ കോ‍ഴഞ്ചേരി അസി. ബ്രാഞ്ച് മാനേജര്‍; വീഡിയോ പിപ്പിള്‍ ടിവി പുറത്തുവിടുന്നു; പ്രതിഷേധം ശക്തം

പരാതിയുമായെത്തുന്നവരെയും സഹായം തേടിയെത്തുന്നവരെയും അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ചില ഉദ്യോഗസ്ഥപ്രമുഖരുടെ ശൈലിയാണ്. അകാരണമായി തന്നെ ഇത്തരത്തിലുള്ള അപമാനം ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് ഏറിയപങ്കും.

അത്തരം ഒരു സംഭവമാണ് പത്തനംതിട്ട കോഴഞ്ചേരിയിലെ എസ്ബിഐ ബ്രാഞ്ചിലും നടന്നത്. ബ്രാഞ്ച് ഓഫീസില്‍ സഹായം തേടിയെത്തിയ ക്യാന്‍സര്‍ രോഗിയായ വയോധികനെ കടുത്ത ഭാഷയിലാണ് അസിസ്റ്റന്റ് മാനേജര്‍ അധിക്ഷേപിച്ചത്.

കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതാണ് അസിസ്റ്റന്റ് മാനേജരെ ചൊടിപ്പിച്ചത്. സഹായം ചോദിച്ച സാമുവലിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു നിബിന്‍ ബാബു എന്ന അസിസ്റ്റന്റ് മാനേജര്‍.

നിബിന്‍ ബാബുവില്‍ നിന്ന് സമാനമായ അനുഭവങ്ങള്‍ നിരവധിപേര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. പലരും അത് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഒരാളെ സമാനമായ രീതിയില്‍ അധിക്ഷേപിച്ചത് കണ്ടുനിന്ന ഒരാളാണ് വീഡിയോ എടുത്തത്. സോഷ്യല്‍ മീഡിയയില് വലിയ പ്രതിഷേധമാണ് നിബിന്‍ ബാബുവിന്റെ പെരുമാറ്റത്തിനെതിരെ ഉയരുന്നത്.

എസ്ബിഐ ഉദ്യോഗസ്ഥന്റെ മോശംപെരുമാറ്റത്തിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കുമെന്ന് സാമുവലിന്റെ മകനും കുടുംബവും വ്യക്തമാക്കി. കോഴഞ്ചേരി പുളിയിലേത്ത് റോക്കി വില്ലയിലെ താമസക്കാരനാണ് സാമുവല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News