കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഒരുമാസത്തിലേറെ ബാക്കിനില്‍ക്കെ അരലക്ഷത്തോളം പേര്‍ക്ക് ആശ്വാസം

കുവൈറ്റ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഇത് വരെ 45000 പേര്‍ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇതില്‍ 25000 പേര്‍ തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചു പോയെന്നും 20000 പേര്‍ തങ്ങളുടെ താമസ രേഖകള്‍ ശരിയാക്കി രാജ്യത്ത് തങ്ങുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. മൂന്നു മാസത്തെ പൊതു മാപ്പാണ് കുവൈറ്റ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ജനുവരി 29 ന് ഒരുമാസത്തേക്ക് മാത്രം പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് രണ്ടു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം പേര്‍ കൃത്യമായ താമസ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഇനിയുള്ള ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി ബാക്കിയുള്ളവരും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അറീയിച്ചു. പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22 ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News