കര്‍ദിനാള്‍ ആലഞ്ചേരിയടക്കമുള്ളവര്‍ അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭക്ക് അന്യായമായ നഷ്ടമുണ്ടാക്കിയെന്ന് എഫ്ഐആര്‍; സീറൊ മലബാര്‍ സഭ സമ്പൂര്‍ണ്ണ സിനഡ് ചേരുന്നു

ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭക്ക് അന്യായമായ നഷ്ടമുണ്ടാക്കിയെന്ന് FIR. നഷ്ടമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ ഇടപാട് നടത്തിയെന്നും FIR ല്‍ പറയുന്നു. കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയുള്ള FIR എറണാകുളം CJM കോടതിയില്‍ സമര്‍പ്പിച്ചു.FIR ന്‍റെ പകര്‍പ്പ് പീപ്പിള്‍ ടി വി ക്ക് ലഭിച്ചു.

എറണാകുളം സെന്‍ട്രല്‍ പോലീസാണ് FIR തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെയുള്ള 4 പ്രതികളും ചേര്‍ന്ന് അതിരൂപതയെ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത് സഭക്ക് അന്യായമായ നഷ്ടമുണ്ടാക്കിയെന്ന് FIR ല്‍ പറയുന്നു.

ഈ ഉദ്ദേശത്തോടെ സഭയുടെ ഉടമസ്ഥതയിലുള്ള 301.76 സെന്‍റ് സ്ഥലം സഭയുടെ തീരുമാനത്തിന് വിരുദ്ധമായി കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തി.5 സ്ഥലങ്ങളിലായുള്ള ഭൂമി 27 കോടി രൂപക്ക് വില്‍ക്കണമെന്ന സഭ തീരുമാനം മറികടന്ന് പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തുകയും 36 യൂണിറ്റുകളാക്കി മുറിച്ച് 13.5 കോടി രൂപക്ക് വില്‍ക്കുകയും ചെയ്ത് സഭയെ വഞ്ചിച്ചുവെന്നും FIR ല്‍ പറയുന്നു.

കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിശ്വാസ വഞ്ചന,ഗൂഢാലോചന,വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും FIR ല്‍ വിശദീകരിക്കുന്നുണ്ട്. FIR എറണാകുളം CJM കോടതിയില്‍ സമര്‍പ്പിച്ചു.അതേ സമയം പോലീസ് പരാതിക്കാരന്‍റെ മൊ‍ഴിയെടുത്തു.

എന്നാല്‍ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദിനാള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി തീരുമാനം വന്ന ശേഷം മാത്രമെ പ്രതികളെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ.ഇതിനിടെ കര്‍ദിനാളിന്‍റെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാ‍ഴ്ചത്തേക്ക് മാറ്റി.

അതേ സമയം കേസിന്‍റെ പശ്ചാത്തലത്തില്‍ സീറൊ മലബാര്‍ സഭ സമ്പൂര്‍ണ്ണ സിനഡ് ഉടന്‍ ചേരും.സഭയിലെ മു‍ഴുവന്‍ ബിഷപ്പുമാരും സിനഡില്‍ പങ്കെടുക്കും.ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന വൈദിക സമിതി കമ്മീഷന്‍റെ കണ്ടെത്തല്‍ ശരിവെക്കുന്നതാണ് പോലീസ് FIR.ഈ പശ്ചാത്തലത്തില്‍ കര്‍ദിനാളിന്‍റെ രാജിക്ക് സഭയ്ക്കകത്ത് സമ്മര്‍ദ്ദമേറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News