
അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാത്തവരില്‍ നിന്നും വന്‍ തുക പിഴ ഈടാക്കികൊണ്ടുള്ള എസ്ബിഐ തീരുമാനം രാജ്യത്ത് വലിയ പ്രതിഷേധനത്തിനാണ് കാരണമായിരുന്നത്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.
ഇപ്പോഴിതാ പ്രതിഷേധങ്ങള്‍ ഫലം കണ്ടിരിക്കുകയാണ്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയ പിഴവില്‍ ഇളവു വരുത്തുന്നു. 75 ശതമാനം വരെ ഇളവാണ് എസ്ബിഐ ഇന്ന് ഇറക്കിയ പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളില്‍ നിന്നും മുമ്പ് പ്രതിമാസം ഈടാക്കിയിരുന്ന 50 രൂപ എന്നത് 15 രൂപയായി കുറച്ചു. അര്‍ദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിലെ ബാങ്ക് ഉപഭോക്താക്കള്‍ ഇത് 12ഉം 10ഉം രൂപയുമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 40 രൂപയായിരുന്നു. അതേസമയം ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ചാര്‍ജ്ജ് ഇപ്പോഴും നിലവിലുണ്ട്.
തങ്ങളുടെ ഉപഭോക്താക്കളുടെ വികാരം മാനിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ പികെ ഗുപ്ത പറയുന്നു. 25 കോടി ഉപഭോക്താക്കള്‍ക്കാണ് ഇത് മൂലം ഗുണം ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here