കൂടെക്കിടന്നാലും അഞ്ചു ദിവസം കഴിയുമ്പോള്‍ നിര്‍മ്മാതാക്കള്‍ പറയുന്നതിങ്ങനെ; നടി ഇല്യാനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കാസ്റ്റിങ്ങ് കൗച്ചിങ്ങ് എന്ന വാക്ക് സമീപകാലത്ത് സിനിമാ മേഖലയില്‍ മുഴങ്ങിക്കേട്ട വാക്കാണ്.

ഹോളീവുഡില്‍ മാത്രമല്ല. ഇങ്ങ് മലയാളക്കരവരെ അതിന്റെ അലയൊളി ഇപ്പോഴും മുഴങ്ങുന്നു.ഇതിന്റെ ഭാഗമായിരുന്നു ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ആരംഭിച്ച മീ റ്റൂ ക്യാമ്പയിന്‍. മലയാള സിനിമയില്‍ നിന്നും വരെ മിറ്റു ക്യാമ്പെയ്ന്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന ഡിക്രൂസിന്റെ വെളിപ്പെടുത്തലിലൂടെയാണ് കാസ്റ്റിങ്ങ് കൗച്ചിങ്ങ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ താരങ്ങള്‍ക്ക് കരിയര്‍ തന്നെ നഷ്ടമാകുമെന്നും സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവിയ്ക്ക് ദോഷം വരുത്തുകയാണ് ബോളിവുഡിലെ ചില ശക്തര്‍ ചെയ്യുന്നതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

കാസ്റ്റിങ്ങ് കൗച്ചിങ്ങിനെതിരെ വലിയ് താരങ്ങള്‍ തന്നെ രംഗത്തെത്തണമെന്നും എങ്കില്‍ മാത്രമേ ഇതില്‍ നിന്നൊരു രക്ഷയുണ്ടാകുകയുള്ളുവെന്നും താരം വ്യക്തമാക്കുന്നു.

സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ചിലരെങ്കിലും അതിന് സമ്മതിക്കും. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞാല്‍ അതേ നിര്‍മ്മാതാവ് ഒരു പക്ഷേ ശ്രദ്ധിക്കുക പോലും ചെയ്യില്ലെന്നും ഇല്യാന വ്യക്തമാക്കുന്നു.

തനിക്കറിയാവുന്ന ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. ഈ വിഷയത്തില്‍ എന്തു ചെയ്യണമെന്ന് അവര്‍ എന്നോട് ചോദിച്ചു.

ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നു താന്‍ മറുപടി നല്‍കി. ബോംബെ ടൈംസിനു മനല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഇല്യാന വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News