ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ദില്ലി: ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ അന്തിമവിധി വരുന്നത് വരെയാണ് സമയം നീട്ടിയത്. മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് ആധാര്‍ കേസില്‍ വാദം പൂര്‍ത്തിയാക്കി. അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട്,തല്‍ക്കാല്‍ പാസ്‌പോര്‍ട്ടുകള്‍ എന്നിവയ്ക്കായി ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന് ഭരണഘടന ബഞ്ച് ഉത്തരവിട്ടു.

നേരത്തെയുള്ള ഉത്തരവ് പ്രകാരം മാര്‍ച്ച് 31 നകം ആധാര്‍ ബന്ധിപ്പിച്ചെങ്കില്‍ മൊബൈല്‍,ബാങ്ക് അക്കൗണ്ടുകള്‍ റദാക്കും.

ഈ സമയപരിധി സുപ്രീംകോടതി ഉത്തരവിലൂടെ ഇല്ലാതായി. നിലവിലെ സാഹചര്യത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ബഞ്ച് ചൂണ്ടികാട്ടി.

അതേസമയം, വിവിധ സാമൂഹ്യ സേവന പദ്ധതികള്‍ക്കും ഗ്യാസ് സബ്‌സിഡിയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് തുടരും.

ആധാര്‍ സമയപരിധി നീട്ടാനുള്ള സുപ്രീംകോടതി തീരുമാനത്തെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അന്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ എതിര്‍ത്തില്ല.

ആധാര്‍ വിവരങ്ങള്‍ സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടികാട്ടി നിരവധി ഹര്‍ജികളാണ് ഭരണഘടന ബഞ്ചിന് മുമ്പിലുള്ളത്. രണ്ടാഴ്ച്ചയോളം നീണ്ട തുടര്‍ച്ചയായ വാദങ്ങളിലൂടെ എല്ലാ ഹര്‍ജികളും വിശദമായ സുപ്രീംകോടതി കേട്ടു. അടുത്ത മാസം പകുതിയോടെ അന്തിമവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News