കന്യാകുമാരി തീരത്തെ ന്യൂനമര്‍ദ്ദം; കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പതിനഞ്ചാം തിയതി വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ ആരും മാര്‍ച്ച് 15 വരെ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

45 അംഗ ദേശീയ ദുരന്ത നിവാരണ സേന നാളെ രാവിലെ തൃശ്ശൂരിലെത്തും. ദുരന്ത നിവാരണ സേനയെ സഹായിക്കേണ്ട എല്ലാ കേന്ദ്രസേനകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തീരദേശ ഷെല്‍ട്ടറുകളും തയ്യാറാക്കി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. റിലീഫ് ഷെല്‍ട്ടറുകളുടെ താക്കോല്‍ തഹസില്‍ദാര്‍മാര്‍ കയ്യില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചുട്ടുണ്ട്.

എല്ലാ തുറമുഖങ്ങളിലും ഹാര്‍ബറുകളിലും സിഗ്‌നല്‍ നമ്പര്‍ 3 ഉയര്‍ത്തിയിട്ടുണ്ട്. കെഎസ്ഇബി കാര്യാലയങ്ങള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here