ഐഎസ്എല്‍ കലാശക്കളി പൊടിപാറും; ഗോവയെ തകര്‍ത്ത് തരിപ്പണമാക്കി ചെന്നൈയ്ന്‍ ഫൈനലില്‍; ബംഗലുരൂ കരുതിയിരിക്കുക

ഐഎസ്എല്‍ നാലാം സീസണിന്‍റെ കലാശക്കളി പൊടിപാറും. കരുത്തരായ ബംഗളുരു എഫ് സിയെ ഫൈനലില്‍ ചെന്നൈയ്ന്‍ നേരിടും. ഇന്ന് നടന്ന രണ്ടാം പാദ സെമിയില്‍ എഫ് സി ഗോവയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെന്നൈയ്ന്‍ കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്തത്.

ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകളുടെ വ്യത്യാസത്തിനാണ് ഗോവയെ ചെന്നൈയ്ന്‍ വീ‍ഴ്ത്തിയത്. ഇന്ന് നടന്ന രണ്ടാം പാദ പോരാട്ടത്തില്‍ ജെജെ ലാല്‍പെഖ്വുലെയുടെ ഇരട്ട ഗോളുകളാണ് ചെന്നൈയ്ന് തുണയായത്. ധന്‍പാല്‍ ഗണേഷാണ് മൂന്നാം ഗോള്‍ നേടിയത്.

67 ശതമാനം ബോള്‍ പൊസഷന്‍ ഉണ്ടായിട്ടും ഗോളടിക്കാന്‍ മറന്നതാണ് ഗോവയ്ക്ക് വിനയായത്. മറു‍വശത്ത് ചെന്നൈയ്നാകട്ടെ മികച്ച ആക്രമണങ്ങളിലൂടെ മുന്നേറുകയും ലക്ഷ്യം കാണുകയുമായിരുന്നു.

രണ്ടാം ഐഎസ്എല്‍ ടൂര്‍ണമെന്‍റില്‍ മുത്തമിട്ടിട്ടുള്ള ചെന്നൈയ്ന്‍ രണ്ടാം കിരീടം തേടിയാണ് പോരാടുന്നത്. നേരത്തെ പുനെയെ തകര്‍ത്താണ് ബംഗലുരു ഫൈനലില്‍ ഇടം പിടിച്ചത്. ഞായറാ‍ഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News