നിര്‍ധനരായ വൃദ്ധദമ്പതികള്‍ക്ക് താങ്ങായ് സിപിഐഎം

വാഗ്ദാനം നിറവേറ്റി സി പി ഐ എം. ക്ഷയരോഗികളും നിര്‍ധനരുമായ വൃദ്ധദമ്പതികളുടെ കൊച്ചിയിലെ തകര്‍ന്ന വീട് ​പുനര്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനമാണ് സി പി ഐ എം യാഥാര്‍ഥ്യമാക്കുന്നത്. വായ്പാ കുടിശ്ശിക ബാധ്യതയായതിനെ തുടർന്ന് കടക്കെണിയിലായ കുടുംബത്തിനാണ് സി പി ഐ എം പ്രവർത്തകർ കൈത്താങ്ങായത്.

തൃപ്പൂണിത്തുറ ഹൗസിങ്ങ് സഹകരണ സൊസൈറ്റിയില്‍ നിന്നെടുത്ത ​വായ്പ തിരിച്ചടയ്ക്കാത്തതിന്‍റെ പേരില്‍ വൃദ്ധ ദമ്പതികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ ക‍ഴിഞ്ഞ ആഗസ്റ്റില്‍, താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ജപ്തി ചെയ്ത് ഇറക്കി വിട്ടത് വിവാദമായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് അന്നു രാത്രി തന്നെ അവരെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. താമസിക്കുന്ന ഭൂമിയില്‍ നിയമപരമായ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇവര്‍ക്ക് മുഖ്യമന്തി ഉറപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം ഇവരുടെ തകര്‍ന്ന വീട് പുനര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് സി പി ഐ എം വൈറ്റില ഏരിയ കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. ആ വാഗ്ദാനമാണ് യാഥാർത്ഥ്യമാകുന്നത്.

വീട് പുനർനിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് നിർവ്വഹിച്ചു. സി പി ഐ എം പ്രവര്‍ത്തകരോട് വലിയ നന്ദിയുണ്ടെന്ന് ഗൃഹനാഥന്‍ രാമന്‍ പറഞ്ഞു. വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് സഹായം വാഗ്ദാനം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍തന്നെ വാക്ക് പാലിച്ച് മാതൃകയായിരിക്കുകയാണ് സി പി ഐ എം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel