ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു; കൊച്ചി തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ കൊച്ചിയിലെ തീരദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി വരുന്ന 48 മണിക്കൂര്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു, വടക്കൻ പറവൂർ, കൊച്ചി തീരദേശ താലൂക്കുകളിൽ ദുരിതാശ്വാസ ക്യംപുകൾ ക്രമീകരിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുന്നറിയിപ്പുമായി അന്നൗൺസ്‌മെന്റ് വാഹനങ്ങളും രംഗത്തുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. ഏതു സമയവും കടലിലേക്ക് പോകാൻ തയാറായിരിക്കണമെന്ന് കേരള തീരത്തുള്ള നാവിക സേനയുടെ എല്ലാ കപ്പലുകൾക്കും നിർദേശവും നൽകിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്പ് മത്സ്യബന്ധനത്തിന് പോയ തൊ‍ഴിലാളികളെ വിവരം അറിയിക്കുന്നതിനായി താ‍ഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകളെ ഉള്‍ക്കടലിലേക്ക് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here