വമ്പൻ വിലക്കുറവ്; പ്രവാസികള്‍ക്ക് കൈ നിറയെ ഓഫറുമായി ദുബായ്

പ്രവാസികള്‍ക്ക് കൈ നിറയെ ഓഫറുമായി ദുബായ്. മാർച്ച് 20 മുതല്‍ ദുബായില്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾക്കാണ് വമ്പൻ വിലക്കുറവ്.

ഈ മാസം 20 മുതല്‍ ഏപ്രില്‍ 20 വരെയാണ് ഓഫർ. പകുതി വിലയിലാണ് സാധനങ്ങൾ ലഭ്യമാകുക. രാജ്യാന്തര ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് സാമ്പത്തിക മന്ത്രാലയമാണ് പധദത്തി നടപ്പിലാക്കുക. രാജ്യത്തെ 600ലേറെ ഗ്രോസറികള്‍ ഈ ആനുകൂല്യം നല്‍കുമെന്ന് മന്ത്രാലയത്തിലെ കണ്‍സ്യൂമര്‍ പ്രൊട്ടക് ഷന്‍ വിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി പറഞ്ഞു.

പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു, കാര്‍ഫോര്‍ ഔട്‌ലെറ്റുകള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. , ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണ് പ്രവാസിലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News