ബാബറി മസ്ജിദ് കേസ്; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബാബറി മസ്ജിദ് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. എല്ലാ കക്ഷികളോടും രേഖകൾ ഇംഗ്ലീഷിൽ തർജിമ ചെയ്ത് ഹാജരാക്കാനും നിര്ദേശിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണിയോടെയാണ് കേസ് പരിഗണിക്കുക

അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ഫെബ്രുവരി 8ന് ഹർജികൾ പരിഗണച്ചപ്പോൾ എല്ലാ കക്ഷികളോടും രേഖകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്ത് ഹാജരാക്കാനും നിർദേശിചിരുന്നു. ഇത് പൂർത്തിയാക്കാത്തത്തിനെ തുടർന്നാണ് ഇന്നത്തേക് മാറ്റിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് 2 മണിയോടെ വാദം കേൾക്കുക. രാം ലാൽ, നിർമോഹി അഖാഡ, സുന്നി വഖബ് ബോർഡ് എന്നിവർക്കാണ് അലഹബാദ് കോടതി ഭൂമി വിഭജിച്ച് നൽകിയത്. തർക്കഭൂമിയിൽ ക്ഷേത്രം നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച് ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് നൽകിയ സത്യവാങ്മൂലവും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

എന്നാൽ ഷിയ വഖബ് ബോർഡിന് മസ്ജിദിൽ ആധികാരമില്ലെന്ന വാദമാണ് സുന്നി വഖബ് ബോർഡ് ഉന്നയിക്കുന്നത്. അതേ സമയം ബാബറി മസ്ജിദ് കേസ് കേവലം ഭൂമി തർക്കമായി മാത്രമേ പരിഗണിക്കാനാവു എന്ന് ചിഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ പരാതിക്കാരുടെ വാദം പൂർത്തിയായ ശേഷമേ കേസിൽ പുതുതായി കക്ഷി ചേർന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗൾ എന്നിവരു​ടെ ഹർജികൾ പരിഗണിക്കുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News