ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ല; നിലപാട് കടുപ്പിച്ച് ബിഡിജെഎസ്

കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ പൊട്ടിത്തെറി.  ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞ് എന്‍ ഡി എ കണ്‍വീനറും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപി നേതാക്കള്‍ ബിഡിജെഎസിനെതിരെ വ്യാജപ്രചരണം നടത്തുകയാണെന്നും അത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെങ്ങന്നൂരില്‍ ബിജെപിയില്ലാതെയുള്ള എന്‍ ഡി എ യോഗം ചേരുമെന്നും തുഷാര്‍ വ്യക്തമാക്കി. വാഗ്ദാനം ചെയ്തിരുന്ന ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന കാര്യവും ബിജെപി നേതൃത്വത്തെ തുഷാര്‍ ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News