വിലക്കുറവിലും വില്‍പ്പനയിലും ഇന്ദ്രജാലം തീര്‍ത്ത് ഷവോമി; കേവലം രണ്ട് മിനിട്ടില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ് തീര്‍ത്ത് ക്ലോസ്ഡ് ബോര്‍ഡും തൂക്കി

ഇന്ന് ലോക വിപണിയില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് ഷവോമി. വിലക്കുറവിനൊപ്പം മികച്ച സവിശേഷതകളുള്ള ഉല്‍പ്പന്നങ്ങള്‍ എന്നതാണ് ഷവോമിയുടെ മുഖമുദ്ര.

മൊബൈല്‍ വിപണിയില്‍ ഷവോമിയുടെ ആധിപത്യം പ്രകടമാണ്. ഇപ്പോഴിതാ സ്മാര്‍ട്ട് ടെലിവിഷന്‍ വിലപ്പനയിലൂടെ അത്ഭുതം കാട്ടിയിരിക്കുകയാണ് ഷവോമി.

55 ഇഞ്ച് ടിവിയിലൂടെയാണ് ഷവോമി സാന്നിധ്യമറിയിച്ചത്. ഇപ്പോള്‍ മറ്റ് മോഡലുകളുമായി അമ്പരപ്പിക്കുകയാണവര്‍. ഷവോമിയുടെ പുതിയ മോഡല്‍ ടിവികള്‍ അത്ഭുത വില്‍പ്പനയാണ് നടന്നത്.

കേവലം രണ്ട് മിനിറ്റുകൊണ്ടാണ് ഫ്ലാഷ് സെയിലില്‍ ഷവോമി ടിവികള്‍ വിറ്റുതീര്‍ന്നത്. എം ഐ ടി വി 43, 32 ഇഞ്ച് വേരിയന്റുകളായിരുന്നു ഓണ്‍ലൈന്‍ വിപണിയെ ഞെട്ടിച്ചത്. ഫ്‌ലിപ്പകാര്‍ട്ടിലും എംഐ ഡോട് കോമിലുമായിരുന്നു വില്‍പ്പന. 32 ഇഞ്ച് ടിവ 13999 രൂപയും 43 ഇഞ്ച് ടിവി 22,999 രൂപയുമായിരുന്നു.

മാര്‍ച്ച് 16ന് ഉച്ചയ്ക്ക് 12 ന് അടുത്ത ഫ്ലാഷ്സെയില്‍ നടക്കും. അന്നും വന്‍ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here