കീഴാറ്റൂരില്‍ സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്നും എത്തിയവര്‍; സമരക്കാര്‍ക്ക് നാടിന്റെ പിന്തുണയില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍

കണ്ണൂര്‍: തളിപ്പറമ്പ കീഴാറ്റൂരില്‍ ബൈപ്പാസിനു വേണ്ടിയുള്ള ഭൂമി സര്‍വ്വേ തടയാന്‍ ശ്രമിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കുക ലക്ഷ്യം വച്ച് പുറമേ നിന്നും എത്തിയവരാണ് സമരത്തിന് നേതൃത്വം നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സമരക്കാര്‍ വൈക്കോല്‍ കൂനകള്‍ക്ക് തീയിട്ടതും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതും ആശങ്കയ്ക്കിടയാക്കി.

ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകരാണ് കീഴാറ്റൂര്‍ വയലില്‍ രാവിലെ മുതല്‍ക്ക് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത്. വയലില്‍ കൂട്ടിയിരുന്ന വൈക്കോല്‍ കൂനയ്ക്ക് സമരക്കാര്‍ തീയിട്ടു.

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.ബൈപ്പാസിനായി നടത്തുന്ന സര്‍വ്വേ തടസ്സപ്പെടുത്തുകയായിരുന്നു സമരക്കാരുടെ ലക്ഷ്യം. എന്നാല്‍ മുപ്പതോളം വരുന്ന സമരക്കാര്‍ക്ക് സര്‍വ്വേ തടസ്സപ്പെടുത്താനായില്ല.

ഉച്ചയോടെ സമരക്കാരെ തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി.

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള പദ്ധതിയാണ് പുറമേ നിന്നും എത്തിയവരുടെ പിന്തുണയോടെ നടക്കുന്നതെന്നും സമരക്കാര്‍ക്ക് നാടിന്റെ പിന്തുണയില്ലെന്നും പ്രദേശവാസിയും സിനിമാ താരവുമായ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

ബൈപ്പാസ് വരുന്ന പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ഭൂമി വിട്ടു നല്‍കാനുള്ള സമ്മതപത്രം കൈമാറിയിട്ടുണ്ട്. ഭൂമിയില്ലാത്തവരാണ് ഇപ്പോല്‍ സമരം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News