ബിജെപിയുടെ കനത്ത തോല്‍വി; യോഗിയുടെ പ്രതികരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത തോല്‍വിയില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ജനവിധി മാനിക്കുന്നെന്നും തോല്‍വി അപ്രതീക്ഷിതമാണെന്നും യോഗി വ്യക്തമാക്കി. തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി പരിശോധിക്കുമെന്നും യോഗി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജയിച്ച സ്ഥാനാര്‍ഥികളെ അഭിനന്ദിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. അര്‍ഹതപ്പെട്ട വിജയമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിയ മായാവതി അഖിലേഷ് യാദവ് സഖ്യത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയ മമതാ ബാനര്‍ജി ബിജെപിയുടെ പതനത്തിന്റെ ആരംഭമാണിതെന്ന് കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

ബിഎസ്പി-എസ്പി സഖ്യമുണ്ടാക്കിയതിനുമപ്പുറം, ബിജെപി നരേഷ് അഗര്‍വാളിനെ ബിജെപിയിലേക്ക് കൊണ്ടവന്നതാണ് മൂന്ന് സീറ്റിലെയും ബിജെപിയുടെ തോല്‍വിക്ക് കാരണമെന്നാണ് ശിവസേന നേതാവ് സജ്ഞയ് റൗട്ട് പറഞ്ഞത്.

എന്നാല്‍ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്ന് ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്റെ വാദം.

തോല്‍വിയുടെ കാരണം പഠിക്കുമെന്നും, ബിഎസ്പിയും, എസ്പിയും, കോണ്‍ഡഗ്രസും കൂടി 2019ല്‍ ഒരുമിച്ചു നില്‍ക്കുന്ന സാഹചര്യമുണ്ടായാലും അതിനെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ കണ്ടെത്തുമെന്നും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കെപി മൗര്യ വ്യക്തമാക്കി.

വിജയത്തിന് പിന്നാലെ ബി.എസ്.പി നേതാവ് മായാവതിയെ സമാജവാദി പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. ബി.എസ്.പി പ്രവര്‍ത്തകര്‍ക്ക് അദേഹം നന്ദി പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് എന്ന് വിലയിരുത്തപ്പെട്ട ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News