1771 കോടി രൂപ പി‍ഴ ഈടാക്കിയിട്ടും ഉപയോക്താക്കള്‍ക്കുനേരെ വാളെടുത്ത് എസ്ബിഐ; 41.16 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിച്ചു

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാത്ത 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തു. ഏപ്രില്‍ മുതല്‍ ജനുവരിവരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകള്‍ പൂട്ടിച്ചത്.വിവരാവകാശനിയമപ്രകാരം മധ്യപ്രദേശുകാരനായ ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ കത്തിന് മറുപടിയായാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പി‍ഴയായി 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 1771.67 കോടി രൂപ എസ് ബി ഐ ഈടാക്കിയിരുന്നു. ബാങ്കിന്‍റെരണ്ടാം പാദ അറ്റാദായത്തിനെക്കാള്‍ ഉയര്‍ന്ന തുകയായിരുന്നു ഇത്. പാവപ്പെട്ട ഉപഭോക്താക്കളില്‍ നിന്ന് വന്‍തുക പി‍ഴ ഈടാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കനത്തതോടെ പി‍ഴ ചുമത്തുന്നതില്‍ 75 ശതമാനം ഇളവ് നല്‍കാന്‍ ക‍ഴിഞ്ഞ ദിവസം എസ് ബി ഐ നിര്‍ബന്ധിതമായിരുന്നു.

അനുബന്ധ ബാങ്കുകളുടെ ലയനത്തോടെ എസ് ബി ഐയ്ക്ക് നിലവില്‍ 41 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 16 കോടിയും പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളോ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളോ ആണ്. അതായത് ഈ 16 കോടി അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് ബാധകമല്ലെന്നു ചുരുക്കം.

പെന്‍ഷന്‍ വാങ്ങുന്നവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും. അതായത് അവശേഷിക്കുന്ന 25കോടി അക്കൗണ്ടുകളില്‍ നിന്നാണ് 41.16 ലക്ഷം എസ് ബി ഐ റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News