മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മന്ത്രിമാര്‍ക്ക് 90,000 രൂപയായും എംഎല്‍എമാര്‍ക്ക് 62000 രൂപയായുമാണ് ശമ്പളം വര്‍ദ്ധിക്കുക. ശമ്പള പരിഷ്കരണ ബില്‍ നടപ്പു നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും.

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുളള സംവിധാനം, സംസ്ഥാന ഭക്ഷ്യകമ്മീഷന്‍റെ രൂപീകരണം തുടങ്ങിയവ ഇതിന്‍റെ ഭാഗമായി വരും.

നാട്ടികയില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കും. ഇതിനായി 7 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 15-ാം ധനകാര്യ കമ്മീഷന്‍ സെല്‍ രൂപീകരിക്കുന്നതിന് 14 തസ്തികകള്‍ സൃഷ്ടിക്കും.

2017-18 വര്‍ഷത്തിലെ അബ്കാരി നയം ചില ഭേദഗതികളോടെ 2018-19 വര്‍ഷത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി നിര്‍ത്തുന്നതാണ്. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ഫെഡിന്‍റെയോ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല.

വിദേശനിര്‍മ്മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡിന്‍റെ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യും. മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

മന്ത്രിമാര്‍ക്ക് 90,000 രൂപയായും എംഎല്‍എമാര്‍ക്ക് 62000 രൂപയായുമാണ് ശമ്പളം വര്‍ദ്ധിക്കുക.ശമ്പള പരിഷ്കരണ ബില്‍ നടപ്പു നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കാനാണ് സര്‍ക്കാര്‍ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News