പത്തനംതിട്ടയില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയുടെ അകാരണമായ പണപ്പിരിവില്‍ പ്രതിഷേധം ശക്തം; ആറന്മുള നിയോജകമണ്ഡലം കമ്മറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചു

പത്തനംതിട്ടയില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയുടെ അകാരണമായ പണപ്പിരിവില്‍ പ്രതിഷേധിച്ച് ആറന്മുള നിയോജകമണ്ഡലം കമ്മറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചു. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള ആക്ഷേപങ്ങളാണ് പാളയത്തില്‍ പടയ്ക്കിടയാക്കിയത്.

കോന്നി സ്വദേശിയായ ജില്ല ജനറല്‍ സെക്രട്ടറി വിഷ്ണു മോഹനെതിരെ പത്തനംതിട്ട സബ് കൊടതിയില്‍ നിലവില്‍ ഒട്ടേറെ ചെക്ക് കെസുകള്‍ ഉണ്ട്. നിരവധി തവണ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പ്രതിഷേധം ശക്തമാണ്.

ബിജെപി ജില്ല ജനറല്‍ സെക്രട്ടറിയാണ് യുവമോര്‍ച്ച ജില്ലാ നേതാവിന്റെ ഈ പണപ്പിരിവിന് സകല ഒത്താശ ചെയ്ത് കൊടുക്കുന്നത് എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ പത്തനംതിട്ട കോടതിയില്‍ വിവിധ ക്രൈം നമ്പറുകളില്‍ ഉള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും സ്വകാര്യ വ്യക്തികള്‍ക്ക് മടക്കി നല്‍കാന്‍ ലക്ഷങ്ങളും ഉണ്ട്.

പണം തിരിച്ച് ചോദിക്കുന്നവരോട് പാര്‍ട്ടി ചുമതല പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം . ഇദ്ദേഹത്തിന് എതിരെ പാര്‍ട്ടി നേതൃത്വത്തിന് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഉന്നതരുമായി ഇദ്ദേഹത്തിന് ഉള്ള ബന്ധമാണ് നടപടി ഇല്ലാതാക്കുന്നത്.

യുവമോര്‍ച്ചയിലെ സംഘര്‍ഷം വെളിവാക്കി നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോന്നിയില്‍ യുവമോര്‍ച്ച നേതാവിനെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയായ ഇയാളെ കോന്നി എംഎല്‍എ അടൂര്‍ പ്രകാശാണ് കഴിഞ്ഞ കാലങ്ങളില്‍ കേസുകള്‍ ഒത്ത് തീര്‍പ്പാക്കി സംരക്ഷിക്കുന്നതെന്നുവരെ പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News