കരാര്‍ തൊഴിലാളികളോട് ബിഎസ്എന്‍എല്ലിന്റെ അവഗണന; ശമ്പളം മുടങ്ങുന്നത് പതിവ്; പ്രതിഷേധവുമായി ജീവനക്കാര്‍

ശമ്പളം നൽകാതെ കരാര്‍ തൊ‍ഴിലാളികളോട് ബിഎസ്എന്‍എലിന്‍റെ അവഗണന. ശമ്പളം മുടങ്ങുന്നത് പതിവായതോടെ പ്രതിഷേധവുമായി ജീവനക്കാർ. പാലക്കാട് ബിഎസ്എന്‍എല്‍ കരാർ തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

ബിഎസ്എന്‍എല്ലില്‍ പാലക്കാട് ജില്ലയില്‍ മാത്രം നാനൂറോളം പേർ വിവിധ മേഖലകളിൽ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. നേരത്തെ തൊഴിലാളി സംഘടനകളുമായുണ്ടാക്കിയ ധാരണയനുസരിച്ച് എല്ലാ മാസവും 7ാം തീയ്യതി ശമ്പളം നൽകിയിരുന്നു.

എന്നാല്‍ ക‍ഴിഞ്ഞ നവംബര്‍ മുതല്‍ ധാരണകളെല്ലാം തെറ്റിച്ച് തൊഴിലാളികളെ വലക്കുകയാണ് ബിഎസ്എൻഎൽ. നാനൂറ് രൂപയാണ് കരാര്‍ തൊ‍ഴിലാളിള്‍ക്ക് ദിവസവേതനമായി നല്‍കുന്നത്. ഇത് കൃത്യസമയത്ത് ലഭിക്കാതായതോടെ പലകുടുംബങ്ങളും ദുരിതത്തിലാണ്.

ശമ്പളം മുടങ്ങുന്നത് പതിവായതിനെ തുടര്‍ന്നാണ് BSNL കാഷ്വൽ കോൺട്രാക്ട് ലേബേ‍ഴ്സ് യുണിയന്‍റെ നേതൃത്വത്തിൽ തൊ‍ഴിലാളികള്‍ സമരമാരംഭിച്ചത്.

പാലക്കാട്,കോട്ടയം,തിരുവനന്തപുരം ജില്ലകളില്‍ മാര്‍ച്ച് മാസത്തെ വേതനം ഇതുവരെ വിതരണം ചെയ്തിട്ടില്ല. മറ്റ് ജില്ലകളില്‍ ഭാഗികമായി മാത്രമാണ് ശമ്പളം നൽകിയിരിക്കുന്നത്. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെന്റ് നിലപാടിനെതിരെ‍ പ്രക്ഷോഭം ശക്തമാക്കാനാണ് തൊ‍ഴിലാളി സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News